കൊല്ലം: ജില്ലയിൽ രണ്ടു ദിവസത്തെ ഇടവേളയിൽ വീണ്ടും രണ്ടു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.16-ാം തീയതി എത്തിയ IX 538 നമ്പർ അബുദാബി തിരുവനന്തപുരം ഫ്ലൈറ്റിലെ യാത്രികനായ കൊല്ലം തിരുമുല്ലവാരം സ്വദേശി (63വയസ് - P28) പുട്ടപുർത്തിയിൽ നിന്നും തിരികെയെത്തിയ പിറവന്തൂർ പുരിയോട്ടുമല സ്വദേശിയായ യുവാവുമാണ് (30 വയസ് - P29) രോഗം സ്ഥിരീകരിച്ച വ്യക്തികൾ. ഇവരെ പാരിപ്പള്ളി ഗവണ്മെൻറ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതോടെ നിലവിൽ ഒൻപത് പോസിറ്റീവ് കേസ് ഉൾപ്പെടെ 10 പേരാണ് പരിചരണത്തിലുള്ളത്. 20 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. പിഴവുകളില്ലാത്ത പ്രതിരോധം മാത്രമാണ് കോവിഡ് നിയന്ത്രണത്തിന് അനിവാര്യം. മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം സ്വയം നിയന്ത്രണങ്ങളിലൂടെ മാത്രമേ ചെറുക്കാൻ കഴിയുകയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ