Responsive Ad Slot

Slider

കടയ്ക്കൽ മൃഗാശുപത്രിയിൽ നിന്നും മോശമായ പെരുമാറ്റം

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിതീഷ് കടയ്ക്കൽ തന്റെ വളർത്തു നായയുമായി മൃഗാശുപത്രിയിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം ഫെയ്സ് ബുക്ക് പേജിൽ കുറിക്കുക ഉണ്ടായി

കടയ്ക്കൽ: വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിതീഷ് കടയ്ക്കൽ തൻ്റെ വളർത്തു നായയുമായി മൃഗാശുപത്രിയിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം ഫെയ്സ് ബുക്ക് പേജിൽ കുറിക്കുക ഉണ്ടായി അതിൻ്റെ ഭാഗമായി ഒട്ടനവധി പേർ ആണ് മൃഗാശുപത്രിയിൽ ഉണ്ടായ മോശമായ അനുഭവങ്ങൾ ഫേയ്സ്ബുക്ക് പേജിൽ വെളിപ്പെടുത്തിയത്. 

പലപ്പോഴും ഡോക്ടർ കാണാറില്ല. കമ്പോണ്ടർ ചികിത്സ ആവും ലഭിക്കുന്നത്. കമ്പോണ്ടർ മൃഗങ്ങളെ കൊണ്ട് ചെല്ലുന്നവരോട് മോശമായി ആണ് പെരുമാറുന്നത്. പ്രായം ആയവർ എന്നോ സ്ത്രീകൾ എന്നോ നോക്കതെ അധിക്ഷേപിക്കുക. താല്പര്യം ഇല്ലാതെ തൊഴിൽ ചെയുന്ന ദേഷ്യം മൃഗങ്ങളോടും കൊണ്ടുവരുന്നവരോടും പ്രേകടമാക്കുന്നു. അവിടുന്ന് ഇഞ്ചക്ഷൻ എടുത്ത് മണിക്കൂറുകൾ കഴിയുമ്പോൾ മൃഗങ്ങൾ ചത്തുപോകുന്നു എന്നൊരു പരാതിയും ഉണ്ട്. അതേ സമയം പൈസ കൊടുക്കുന്നവർക്ക് മാത്രം നല്ല ചികിത്സയും പെരുമാറ്റവും ആണെന്നുള്ള അഭിപ്രായവും ഉണ്ട്. കടയ്ക്കൽ പ്രദേശത്തെ ഒട്ടുമിക്ക ആൾക്കാരും ഇപ്പോൾ മറ്റു ഹോസ്പിറ്റലിലേക് ആണ് പോകുന്നത്.

ഫേസ്ബുക് പോസ്റ്റ്ൻ്റെ പൂർണരൂപം 
കടക്കൽ മൃഗാശുപത്രിൽ നിന്നു മോശമായ പെരുമാറ്റം അനുഭവ പെട്ടവർ ആരേലും ഉണ്ടോ? ആവിശ്യത്തിന് ഡോക്ടർ കാണാറില്ല. ഉള്ള ഒരു കമ്പോണ്ടർ ആണേൽ മോശമായി ആണ് പെരുമാറുന്നത്. പ്രായം ആയവർ എന്നോ സ്ത്രീകൾ എന്നോ നോക്കതെ അധിക്ഷേപിക്കുക.
റെഗുലർ ആന്റിബോയിറ്റിക് ഇൻജെക്ഷൻ എടുക്കാൻ മൃഗങ്ങളെ കൊണ്ട് ചെന്നാൽ അവിടെ ഹോസ്പിറ്റലിൽ ഇൽ നു പുറത്ത് നിൽക്കണം അകത്തേക്കു ആരയും കടത്തി വിടില്ല എപ്പോഴും ലോക്ക് ആയിരിക്കും.അവനു സൗകര്യം ഉണ്ടേൽ വരും.. വന്നാലോ രണ്ട് സ്റ്റെപ് നടന്നു വന്നു ഇഞ്ചക്കഷൻ എടുക്കില്ല... ഈ ചാകാർആയി കിടക്കുന്ന ജീവിനെ എടുത്ത് അവൻ നിൽക്കുന്ന ഇടത്ത് ചെല്ലണം.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com