കടയ്ക്കൽ: കടയ്ക്കലിൽ വ്യാജവാറ്റ് സംഘത്തെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യങ്കോട് സ്വദേശികളായ ഷൈജു, ദിനു, രാജു എന്നിവരെയാണ് കടയ്ക്കൽ സിഐ രാജേഷ് അറസ്റ്റ് ചെയ്തത് . ഇവിടെ വ്യാജവാറ്റ് നടക്കുന്നതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എസ്ഐ സജു വിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ലോക് ഡൗണിനെതുടർന്ന്. ബീവറേജ് ഔട്ട്‌ലെറ്റുകൾ അടച്ചതിനെ തുടർന്ന് കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കടയ്ക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ നിരവധി പ്രദേശങ്ങളിൽ നിന്നും വ്യാജ വാറ്റുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അറസ്റ്റിലായത്.ഈ പ്രദേശങ്ങളിലെല്ലാം മദ്യം സുലഭമാണ്.
പോലീസും എക്സൈസും ഈ പ്രദേശങ്ങളിലെല്ലാം വ്യാപകമായ തിരച്ചിൽ ആണ് നടത്തുന്നത്. മലയോരമേഖല ആയതു കാരണം പല സ്ഥലത്തും പോലീസിന് എത്താൻ തന്നെ പറ്റാത്ത അവസ്ഥയാണ്. പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡുകൾ നടത്തുന്നത്. ഒരു കുപ്പി വ്യാജ ചാരായത്തിന് 1500 രൂപയാണ് ആവശ്യക്കാരിൽ നിന്നും ഈടാക്കുന്നത്.
പ്രതികളുടെ വീടിനു സമീപമുള്ള പുരയിടത്തിൽ നിന്നാണ് വാറ്റുപകരണങ്ങളും വാറ്റാൻ ഉപയോഗിക്കുന്ന 35 ലിറ്ററിലധികം ഉള്ള കോഡ ഉൾപ്പെടെ കടയ്ക്കൽ എസ്ഐ സജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.