ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. റോഡിൽ തെറിച്ചുവീണ മുബിനെ ഇവർ വളഞ്ഞിട്ട് ആക്ക്രമികുകയായിരുന്നു . ആൾതാമസമില്ലാത്ത മേഖലയിൽ സുധീറിനെ വധിക്കുന്നതിനാണ് സംഘം കാത്തിരുന്നത് എന്നാൽ സുധീറിന്റെ ബൈക്കിൽ വന്ന മുബീനെ ആളുമാറിയാണ് സംഘം ആക്രമിച്ചത്. ഒരു ഓട്ടോറിക്ഷ വന്നതിനാലാണ് തന്റെ ജീവൻ തിരിച്ചു കിട്ടിയത് എന്നാണ് മുബീൻ പറയുന്നത്. ഓട്ടോറിക്ഷ വരുന്നത് കണ്ടു മുബീനെ ഉപേക്ഷിച്ച് അക്രമികൾ ഓടിരക്ഷപ്പെട്ടു. സുധീറും മായി സജിക്ക് വ്യക്തിവൈരാഗ്യം ഉണ്ട്. ഇവർ തമ്മിൽ കേസുകളും നിലവിലുണ്ട്. സുധീറിനെ വകവരുത്തുന്നതിനുവേണ്ടിയാണ് സംഘം അവിടെ കാത്തിരുന്നത്.
സുധീർന്റെ ബൈക്ക് വരുന്നതുകണ്ട് സജി റോഡിലേക്ക് ചാടിയിറങ്ങി ബൈക്കിലിരുന്ന ആളെ കമ്പി വടി കൊണ്ട് അടിച്ചു വീഴ്ത്തി. ബാക്കിയുള്ള നാലുപേർ ചേർന്ന് വളഞ്ഞിട്ടു ആക്രമിച്ചു ബൈക്കിലെത്തിയ സുധീർ എന്ന് കരുതിയാണ് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മുബീനെ നാട്ടുകാർ ഓടിക്കൂടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ ഇടതുകാൽ ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ല് പൊട്ടിയിട്ടുണ്ട്. ശരീരത്തിൽ നിരവധി ഭാഗത്ത് അടിയേറ്റ പാടുകളുണ്ട് സുധീറിനെ ആക്രമിക്കാനെത്തിയ സംഘം ആളുമാറി ആണ് മുബീന ആക്രമിച്ചത് എന്ന് തിരിച്ചറിഞ്ഞതോടെ കൂടി ആക്രമികളായ സജിയും സംഘവും മുബീന്റെ ബന്ധുക്കളെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം ആരംഭിച്ചു.
എന്ത് നഷ്ടം വേണമെങ്കിലും നൽകാമെന്നും കേസ് ഒത്തുതീർപ്പാക്കി നൽകണമെന്നുമാണ് സജി ബന്ധുക്കളെ വിളിച്ച് അറിയിച്ചിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ ഇവിടുത്തെ പ്രധാന മണ്ണ് മാഫിയ സംഘത്തിലെ ഒരാൾ ആണ് സജി. ജെസിബി ഉപയോഗിച്ച് രാത്രികാലങ്ങളിലും മറ്റും കുന്ന് ഇടിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. അതുപോലെ അടിപിടി കേസുകളും നിലവിലുണ്ട്.
കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സജിയും കൂട്ടാളികളും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ട്: കലിക ടീവീ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ