അവിടെ നിന്ന് കൂടുതൽ ചികിത്സക്കായാണ് ഇവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിൽ എത്തുന്ന ഗർഭിണികളെ കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇവരുടെ ശ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു. സാധാരണയായി ശ്രവ പരിശോധനയ്ക്കായി മൂക്കിൽനിന്നും ,തൊണ്ടയിൽ നിന്നുമാണ് ശ്രവം ശേഖരിക്കുന്നത്. ശേഖരിച്ച് ശ്രവത്തിൽ ഒരു ശ്രവം പോസിറ്റീവ് ഒരു ശ്രവം നെഗറ്റീവു മാണ് കാണിച്ചത്.
ഇതിനെ തുടർന്ന് ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് ഈ രോഗിയെ പ്രവേശിപ്പിച്ചു. ഇവരുടെ ശ്രവം കൂടുതലായി എടുത്തു പരിശോധന നടത്തും. പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ ഇവർക്ക് കോവിഡ് ഉണ്ടോ എന്ന സ്ഥിരീകരണത്തിൽ ആരോഗ്യവകുപ്പിന് എത്താൻ കഴിയുകയുള്ളു.ഒരു ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരുടെ ബന്ധുക്കളെയും ഇവർ അടുത്ത് ഇടപഴകിയവരുടെയും ശ്രവം എടുത്തു പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വിഭാഗം. ഇവരുടെ അടുത്ത ബന്ധു പച്ചക്കറി വ്യാപാരിയാണ് .
വാഹനത്തിൽ വീടുകളിൽ പച്ചക്കറി എത്തിച്ച് വിൽപ്പന നടത്തുന്നതാ
ണ് ഇയാളുടെ തൊഴിൽ. ഇയാളുടെ ശ്രവം ഇന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എടുക്കും. ഇത് പരിശോധനയ്ക്കയച്ചു ഫലം പുറത്തു വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ .ഇവരുടെ ശ്രവ പരിശോധനയിൽ ഒരു ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവിഭാഗവും പോലീസും .
ണ് ഇയാളുടെ തൊഴിൽ. ഇയാളുടെ ശ്രവം ഇന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എടുക്കും. ഇത് പരിശോധനയ്ക്കയച്ചു ഫലം പുറത്തു വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ .ഇവരുടെ ശ്രവ പരിശോധനയിൽ ഒരു ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവിഭാഗവും പോലീസും .
ഇവർക്ക് എവിടെ നിന്നാണ് ഈ രോഗം ലഭിച്ചത് എന്നുള്ള വിവരവും അതുപോലെ ഇവർ സഞ്ചരിച്ച പ്രദേശങ്ങളിലുള്ള റൂട്ട് മാപ്പും തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വിഭാഗം അധികൃതർ. അതുപോലെ താൽക്കാലികമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ ഓപി അടച്ചിട്ടുണ്ട്. ചികിത്സ ലഭിക്കേണ്ടവർക്ക് കാഷ്വാലിറ്റിയിൽ ചികിത്സ നൽകും. ഈ തിങ്കളാഴ്ച ഇവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഇവരുമായി അടുത്ത് ഇടപഴകിയവരുടെ ചിത്രങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ് വിഭാഗം.
ഇവിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട് .ഇവരെ പരിശോധിച്ച ഗൈനോക്കോളജിസ്റ്റ് അവധിയിൽ പോയിട്ടുണ്ട്. അതുപോലെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിലവിൽ ഇപ്പോൾ ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണുള്ളത് .ഇവരുടെ നിയന്ത്രണത്തിലാണ് ചികിത്സ നടക്കുന്നത് .കൂടുതൽ ഗൈനക്കോളജിസ്റ്റിനെ ആരോഗ്യവകുപ്പ് ലഭ്യമാക്കും എന്നുള്ള വിവരം ആണ് പുറത്തു വരുന്നത് .
അങ്ങനെ ലഭ്യമാകാതെ വന്നാൽ ഇവിടെ ഉള്ള ഗർഭിണികളെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റേണ്ടി വരും. പ്രതിദിനം ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മതിയായ ഡോക്ടർമാരുടെ സേവനം ഇതുവരെയും ലഭ്യമായിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ