Responsive Ad Slot

Slider

കടയ്ക്കൽ താലൂക്ക് ആശുപത്രിക്കെതിരെ വ്യാജ പ്രചരണം പോലീസ് കേസെടുത്തു

കഴിഞ്ഞദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഏഴോളം കോവിഡ് രോഗികൾക്ക് എത്തിയെന്നും പ്രദേശം മുഴുവൻ തുപ്പുകയും മറ്റും ചെയ്തതായി പറഞ്ഞുകൊണ്ടു വ്യാപകമായി വാട്

കടയ്ക്കൽ: കഴിഞ്ഞദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഏഴോളം കോവിഡ് രോഗികൾക്ക് എത്തിയെന്നും പ്രദേശം മുഴുവൻ തുപ്പുകയും മറ്റും ചെയ്തതായി പറഞ്ഞുകൊണ്ടു വ്യാപകമായി വാട്സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഈ വീഡിയോയുടെ ഉറവിടം തേടുകയാണ് കടയ്ക്കൽ പോലീസ്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് സൈബർസെല്ലിന് സഹായത്തോടുകൂടി അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞദിവസം സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രി സൂപ്രണ്ട്നോട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്ന വരെ കടയ്ക്കൽ പ്രദേശത്ത് പലസ്ഥലങ്ങളിലായി കോററ്റൈയിനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർക്ക് ശാരീരികമായി എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ആണ് പരിശോധന നടത്തുന്നത്. 

കോവിഡുമൃയി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളും അംഗീകരിച്ചുള്ള പരിശോധന ക്രമം ആണ് ഇവിടെ നടത്തുന്നത്. അതിൻറെ ഭാഗമായി ചുമയും പനിയുമായി എത്തിയ രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തി തിരിച്ചയച്ചു. ഇവർ ഈ ആശുപത്രിയിലെത്തിയപ്പോൾ ആരോ പകർത്തിയ വീഡിയോയാണ് വ്യാജമായി പ്രചരിക്കുന്നത്. 

ആശുപത്രിയിൽ എത്തിയ ഒരു രോഗി വാഹനത്തിന് ശർദ്ധിച്ചിരുന്നു. കടയ്ക്കൽ ഫയർഫോഴ്സ് ആശുപത്രിയിലെത്തി ശുചീകരണ പ്രവർത്തനവും മറ്റും നടത്തിയിരുന്നു. ഇതിൻറെ വീഡിയോ പകർത്തി തെറ്റായ ശബ്ദം നൽകി വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. പ്രചരിക്കുന്ന ഇതുമായി ബന്ധപ്പെട്ട് കടയ്ക്കൽ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇനി ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. 

ഇതുമായി ബന്ധപ്പെട്ട് കടയ്ക്കൽ പോലീസിൻറെ നേതൃത്വത്തിൽ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. കോവിഡു മായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്ന് നേരത്തെ ഡിജിപി പറഞ്ഞിരുന്നു. സോഷ്യൽ മീഡിയകൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം എന്ന് അറിയിക്കുന്നു.
റിപ്പോർട്ട്: KalikaTV
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com