ഈ ഭാഗത്ത് ഗവ. എം.ജി. ഹയർ സെക്കൻഡറി സ്കൂളിന്റെ കയ്യാല ഇടിഞ്ഞ് വൻതോതിൽ മണ്ണ് റോഡിലേക്ക് വീണതും ഗതാഗതത്തിന് ഭീഷണിയായി. ചെളിയും കുഴികളും വെള്ളക്കെട്ടും ചെമ്മണ്ണും നിറഞ്ഞ പാതയിലെ യാത്ര ദുരിതമായി. എം.ജി. സ്കൂളിന്റ സംരക്ഷണഭിത്തി നിർമിക്കുന്നതിനോട് ചേർന്ന് 300 അടിയോളം പൊക്കമുള്ള കയ്യാലയാണ് നിലംഇടിഞ്ഞ് പൊത്തുന്നത്.
മാസങ്ങൾക്കുമുൻപ് തുടങ്ങിയ പണി കുറച്ചുനാളായി നിലച്ചിരിക്കുകയായിരുന്നു. കടയ്ക്കൽ ഭാഗത്തുനിന്ന് ചടയമംഗലത്ത് എത്തുന്നതിനുള്ള പള്ളിമുക്ക്-തോട്ടുംകര-അക്കോണം റോഡും തകർന്നു നാശമായി. റോഡ് താഴുന്നതുമൂലം വാഹനഗതാഗതം ഇവിടെയും ഭീഷണിയിലാണ്. കടയ്ക്കൽ ഭാഗത്തേക്ക് എം.സി. റോഡിലെ നെട്ടേത്തറവഴി കൊച്ചാലുംമൂട് ജങ്ഷനിലെത്തി പോകണം. കിഫ്ബി പ്രകാരം 27.5 കോടി രൂപ ചെവഴിക്കുന്ന റോഡാണ് പണിത് കുളമായി മാറിയത്. എം.സി. റോഡിലും കടയ്ക്കൽ-മടത്തറ റോഡിലും ബന്ധിക്കുന്ന റോഡിന്റ ദുരവസ്ഥ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ