Responsive Ad Slot

Slider

ശ്രീ.കെ.പി കരുണാകരൻ

അടുക്കുംതോറും അകലം കുറയുന്ന പച്ചമനുഷ്യൻ. മുള്ള്പാകിയ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ നടന്നുകയറി, നാടാകെ കെ.പി എന്ന രണ്ടക്ഷരം സ്നേഹത്തോടെ വിളിപ്പേര് ചാർത്തിനൽകിയ ശ്രീ കെപി കരുണാകരൻ ഓർമ്മയായിട്ട് സാർവ്വദേശീയ തൊഴിലാളി

അടുക്കുംതോറും അകലം കുറയുന്ന പച്ചമനുഷ്യൻ.
മുള്ള്പാകിയ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ നടന്നുകയറി, നാടാകെ കെ.പി എന്ന രണ്ടക്ഷരം സ്നേഹത്തോടെ വിളിപ്പേര് ചാർത്തിനൽകിയ
ശ്രീ കെപി കരുണാകരൻ ഓർമ്മയായിട്ട് സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ ഒൻപതാണ്ടുകൾ തികയുകയാണ്.

ചിതറയുടെ രാഷ്ട്രീയ,സാമൂഹിക, സാസ്കാരിക ,കാർഷിക മേഖലയിൽ തിളങ്ങിനിന്ന അദ്ദേഹത്തിന്റെ സ്മരണാർത്ഥം കിഴക്കുഭാഗം ആസ്ഥാനമായി 2013 മെയ് 1ന് തുടക്കംകുറിച്ചതാണ് കെ.പി കരുണാകരൻ ഫൗണ്ടേഷൻ.

ശ്രീ എ.എസ് ഇക്ബാൽ ചെയർമാനായും ശ്രീ മടത്തറ അനിൽ സെക്രട്ടറിയും ശ്രീ.ഡി.ദിലീപ് ട്രഷറുമായി പ്രവർത്തനം ആരംഭിച്ച ഈ കൂട്ടായ്മയിലെ 110 അംഗങ്ങളുടെ മാതൃകാപരമായ പ്രവർത്തനം അദ്ദേഹത്തോടുള്ള ആദരവ് കൂടിയാണ്.

ശാസ്ത്രസാഹിത്യ ധർമ്മ സ്ഥാപന രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിടുള്ള ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ പൂർണമായും ഇന്റേണൽ ഓഡിറ്റിങ്ങിന് വിധേയമായിടുള്ളതാണ്.അംഗങ്ങളുടെ വാർഷിക പ്രവർത്തന ഫണ്ടായി 500/- ₹യും അംഗത്വം ഫീസായ 5000/-₹യുംമാണ് ഫൗണ്ടേഷന്റെ ഏക സാമ്പത്തിക ഉറവിടം.

ചിതറ കടയ്ക്കൽ ഇട്ടിവ കുമ്മിൾ പഞ്ചായത്ത് പരിധിയിലെ ഫൗണ്ടേഷൻ ഇടപെടലുകൾ നിരവധി അശരണർക്ക് ആശ്വാസമാണ്.
8 മുതൽ 12 വരെയുള്ള 5 കുട്ടികളുടെ പഠനചിലവുകൾ ഏറ്റെടുത്തും 10 പേർക്ക് മാസപെൻഷൻ നൽകിയും കിടപ്പ് രോഗികൾക്കാവശ്യമായ ഭക്ഷണംകിറ്റുകളും മരുന്നും മറ്റ് അത്യാവശ്യസാധനങ്ങൾ കൃത്യമായി എത്തിച്ചുകൊടുക്കുകയും ഫൗണ്ടേഷൻ ചെയ്യുന്നു.

ശ്രീ കെ പിയുടെ പ്രധാന പ്രവർത്തമേഖലയായിരുന്ന കാർഷിക മേഖലയിൽ ജൈവകൃഷിയും തെങ്ങിൻ കൃഷിയും പ്രോൽസാഹിപ്പിയ്ക്കാൻ ഫൗണ്ടേഷൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഫൗണ്ടേഷന്റെ ഭാഗമായുള്ള വനിതാഫോറത്തിന്റെ നേതൃത്വത്തിൽ തുണിസഞ്ചി, Led ബൾബുകൾ ,
കോറേണ കാലത്ത് മാസ്ക് എന്നിവയുടെ നിർമാണവും വളരെ സജീവമായി നടക്കുന്നു.

ഈ മഹാമാരിയുടെ കാലത്തെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്, തൂവാല വിപ്ളവം, പൊതുസ്ഥലങ്ങിലെ കൈകഴുകൾ സംവിധാനങ്ങൾ, ശുചീകരണങ്ങൾ, ചികിൽസ ധനസഹായങ്ങൾ ,കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ കേടായ ഫർണിച്ചറുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ നന്നാക്കാൻ, ഭക്ഷണം സാധനങ്ങൾ എത്തിയ്ക്കൽ ഇവയെല്ലാം തന്നെ എടുത്ത്പറയേണ്ടവയാണ്.

ഡോ: സുരേഷ് എസ് പിള്ളയെ പോലുള്ള പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരവധിയായി മെഡിക്കൽ ക്യാമ്പുകൾ(കുറഞ്ഞ നിരക്കിൽ MRI ഉൾപ്പെടെ) ഫൗണ്ടേഷൻ സംഘടിപ്പിയ്ക്കുന്നു.പത്തനാപുരം ഗാന്ധിഭവനും നൽക്കുന്ന സഹായങ്ങളും കുട്ടികളുടെ പരീക്ഷയെ നേരിടാൻ തീവ്രപരിശീലനവും കരിയർ ഗൈഡൻസും ഫൗണ്ടേഷൻ നടത്തിവരുന്നു.
വാർഷിക കുടുംബസംഗമങ്ങളും ഉല്ലാസപഠന യാത്രകളും സംഘടിപ്പിച്ച്, ഇല്ലാതാകുന്ന കുടുംബബന്ധങ്ങളെ ചേർത്ത്പിടിയ്ക്കാൻ ഫൗണ്ടേഷൻ ശ്രമിയ്ക്കുന്നു.

സംഭാവനയായി കിട്ടിയ 5 സെന്റ് വസ്തുവിലെ ആസ്ഥാനമന്ദിരമെന്ന വലിയ സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫൗണ്ടേഷൻ.

ഒരു തൊഴിലാളിവർഗ്ഗ നേതാവിന്റെ സാമൂഹിക ഇടപെടലുകൾക്ക് രാഷ്ട്രീയത്തിനതീതമായി സൗഹൃദകൂട്ടായ്മയിലൂടെ നാട് നൽകിയ അംഗീകാരമാണ് കെ.പി കരുണാകരൻ ഫൗണ്ടേഷൻ.
റിപ്പോർട്ട്: ചിതറ പി.ഒ
disqus,
© all rights reserved
made with Kadakkalnews.com