ശനിയാഴ്ച പുലർച്ചെ 3.30-നാണ് ആപ് അപ്ലോഡ് ചെയ്തത്. ഗൂഗിളിന്റെ അനുമതി ലഭിച്ചാൽ സുരക്ഷാ പരിശോധനകൾക്കും ലോഡിങ് പരിശോധനകൾക്കും ശേഷം ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മദ്യ വിൽപന നടത്തുന്ന ആപ്ലിക്കേഷനുകളുടെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഗൂഗിൾ പ്ലേ സ്റ്റോറിലുള്ളത്. ഉപയോക്താക്കളുടെ സൗഖ്യവും സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ കർശന നിലപാട്. അതിനായി പ്ലേ സ്റ്റോറിന്റെ വ്യവസ്ഥാ മാനദണ്ഡങ്ങളിൽ മദ്യം, പുകയില, കഞ്ചാവ് തുടങ്ങിയവ വിൽപന നടത്തുന്ന ആപ്പുകൾക്കുള്ള നിയന്ത്രണം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ ഗൂഗിളിന്റെ നിലപാടുകൾ ഇങ്ങനെയാണ്
പുകയില വിൽപന സുഗമമാക്കുന്ന (ഇ-സിഗരറ്റ് ഉൾപ്പെടെ) അല്ലെങ്കിൽ മദ്യത്തിന്റേയോ പുകയിലയുടെയോ നിരുത്തരവാദപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകൾ ഞങ്ങൾ അനുവദിക്കുന്നില്ല.
ഗൂഗിൾ ചൂണ്ടിക്കാണിക്കുന്ന ലംഘനങ്ങൾക്ക് ഉദാഹരണങ്ങൾ
പ്രായപൂർത്തിയാകാത്തവർക്ക് മദ്യം അല്ലെങ്കിൽ പുകയിലയുടെ ഉപയോഗം അല്ലെങ്കിൽ വിൽപ്പന ചിത്രീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക. പുകയില കഴിക്കുന്നത് സാമൂഹിക, ലൈംഗിക, പ്രൊഫഷണൽ, ബൗദ്ധിക അല്ലെങ്കിൽ അത്ലറ്റിക് നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുക. അമിതമായ മദ്യപാനത്തെ അനുകൂലമായി ചിത്രീകരിക്കുക, അമിതമായ, മത്സര മദ്യപാനത്തെ പിന്തുണയ്ക്കുക.
ഈ കർശന നിബന്ധനകൾ ഏത് സമയവും ഒരു മദ്യ വിൽപന ആപ്ലിക്കേഷന് മേൽ ബാധ്യതയായുണ്ടാവും. അമിത മദ്യപാനം, പ്രായപൂർത്തിയായവർക്കുള്ള വിൽപന എന്നിവ പ്രോത്സാഹിപ്പിക്കാതിരിക്കൽ മദ്യ വിൽപന ആപ്ലിക്കേഷനുകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
എന്നാൽ ഈ വ്യവസ്ഥകൾ ബെവ് ക്യൂ ആപ്പിനെ ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മദ്യ വിൽപ്പന നടത്തുന്ന ആപ്ലിക്കേഷനുകൾക്കും, അത് പ്രോത്സാഹിപ്പിക്കുന്നവയ്ക്കുമാണ് ഗൂഗിളിന്റെ നിയന്ത്രണം ഉള്ളത് എന്ന് സാങ്കേതിക വിദഗ്ദർ പറയുന്നു.
ബെവ് ക്യൂ ആപ്പ് പുറത്തിറക്കുന്ന ആദ്യ നാളുകളിൽ തന്നെ 20 ലക്ഷത്തോളം പേരെയാണ് ആപ്ലിക്കേഷനിലേക്ക് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ മദ്യവിപണിയിൽ നിന്നുണ്ടാവാനിടയുള്ള തിരക്ക് ആപ്പിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിലെ നിലനിൽപ്പിനെ ബാധിക്കാൻ ഇടയുണ്ട്.
പ്ലേ സറ്റോർ കിട്ടിയില്ലെങ്കിൽ
ഏറ്റവും സുരക്ഷിതവും വിശ്വാസ്യതയുമുള്ള ആപ്പ് സ്റ്റോർ എന്ന നിലയിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിനെ ഡെവലപ്പർ മാർ ആശ്രയിക്കുന്നത്. എന്നാൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന മറ്റ് ആപ്പ് സ്റ്റോറുകൾ ലഭ്യമാണ്. എന്നാൽ സുരക്ഷ ഇവിടെ വലിയ പ്രശ്നമാണ് സർക്കാർ തലത്തിൽ നിർമിക്കുന്ന ഒരു ആപ്ലിക്കേഷൻ എന്നനിലയിൽ സുരക്ഷിതമല്ലാത്ത മറ്റ് ആപ്പ് സ്റ്റോറുകളെ ആശ്രയിക്കുന്നത് വെല്ലുവിളിയാകും. മാത്രവുമല്ല മദ്യ വിൽപനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മറ്റ് ആപ്പ് സ്റ്റോറുകളിലും ഉണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ