Responsive Ad Slot

Slider

അന്തർസംസ്ഥാന കഞ്ചാവ് മാഫിയാ പ്രധാനിയെ ചടയമംഗലം പോലീസ് അതി സാഹസികമായി പിടികൂടി

അന്തർസംസ്ഥാന കഞ്ചാവ് മാഫിയാ പ്രധാനിയെ ചടയമംഗലം പോലീസ് അതി സാഹസികമായി പിടികൂടി കോട്ടയം അതിരംപുഴ ചെറിയപള്ളിക്കടയിൽ വീട്ടിൽ ബാബു ജേക്കബ് മകൻ ബിബിൻ ബാബു 23 വയസ്സിനെ ആണ് കൊല്ലം റൂ

ചടയമംഗലം: അന്തർസംസ്ഥാന കഞ്ചാവ് മാഫിയാ പ്രധാനിയെ ചടയമംഗലം പോലീസ് അതി സാഹസികമായി പിടികൂടി കോട്ടയം അതിരംപുഴ ചെറിയപള്ളിക്കടയിൽ വീട്ടിൽ ബാബു ജേക്കബ് മകൻ ബിബിൻ ബാബു 23 വയസ്സിനെ ആണ് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ IPS ന്റെ നിരദ്ദേശാനുസരണം ചടയമംഗലം SI ശരലാലിന്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടിയത്.

എക്സൈസ് സംഘത്തെ അക്രമിച്ച് കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തൽ പോലിസിന് നേരെ ബോബ് എറിയൽ കൊലപാതക ശ്രമങ്ങൾ വീടുകയറി അക്രമണം കൊട്ടേഷൻ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങൾക്ക് കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി പ്രതി ആയ ഇയാൾ നിലമേൽ ഭാഗത്ത് ഒളിവിൽ താമസിക്കുന്നു എന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ സഞ്ചരിച്ചിരുന്ന കാറിനെ പോലീസ് പിൻതുടരുകയായിരുന്നു.

പോലീസ് വലയിൽ വീഴും എന്ന് ഉറപ്പായപ്പോൾ പ്രതി കാർ ഉപേക്ഷിച്ച് തോട് ചാടിക്കടന്ന് മലമുകളിലേക്ക് ഓടിക്കയറുകയും ഓടിക്കയറിയ പ്രതിയെ പോലീസ് സാഹസികമായി പിൻതുടർന്ന് കീഴ്പ്പെടുത്തുകയുമായിരുന്നു. പ്രതിയുമായുള്ള മൽപ്പിടുത്തത്തിൽ SI യുടെ കാലിന് പരിക്കേറ്റു.

സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, ബിനീഷ്, അനീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോട്ടയം പോലിസിന് കൈമാറി
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com