Responsive Ad Slot

Slider

ചിതറയിൽ വാറ്റുചാരായം നിർമ്മാണത്തിനിടെ റിട്ടയേഡ് പട്ടാളക്കാരനും കൂട്ടാളിയും കടയ്ക്കൽ പോലീസിന്റെ പിടിയിൽ

ചിതറയിൽ വാറ്റുചാരായം നിർമ്മാണത്തിനിടെ റിട്ടയേഡ് പട്ടാളക്കാരനും കൂട്ടാളിയും കടയ്ക്കൽ പോലീസിന്റെ പിടിയിലായി. റിട്ടയേർഡ് പട്ടാളകാരനായ ചിതറ കൊക്കോട് കുളത്തറ സ്വദേശി ഷൈജുവും കൂട്ടാളിയും സുഹ്യത്തുമായ സുനിൽ

ചിതറ: ചിതറയിൽ വാറ്റുചാരായം നിർമ്മാണത്തിനിടെ റിട്ടയേഡ് പട്ടാളക്കാരനും കൂട്ടാളിയും കടയ്ക്കൽ പോലീസിന്റെ പിടിയിലായി. റിട്ടയേർഡ് പട്ടാളകാരനായ ചിതറ കൊക്കോട് കുളത്തറ സ്വദേശി ഷൈജുവും കൂട്ടാളിയും സുഹ്യത്തുമായ സുനിൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വ്യാജ വാറ്റ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കടയ്ക്കൽ ക്രൈം എസ് ഐ സജീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തിയത്.  ഇവർ രണ്ടു പേരും ചേർന്ന് വാടകക്കെട്ടിടത്തിൽ വാറ്റ് നടത്തുകയായിരുന്നു . ഇവരെ സംഭവസ്ഥലത്തുനിന്ന് വാറ്റ് ഉപകരണങ്ങൾ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഈ പ്രദേശത്ത് വ്യാപകമായി വാറ്റും, വ്യാജ ചാരായ വിൽപനയും നടക്കുന്നുണ്ട്. ലോകഡൗണിൽ ചാരായ ലഭ്യത ഇല്ലാതായി. വ്യാജ ചാരായ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒൻപതു കേസുകളാണ് കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെല്ലാം റിമാൻഡിലാണ്. ഷൈജു റിട്ടേഡ് പട്ടാളക്കാരനാണ് പ്രദേശത്തെ തടി വ്യാപാരിയാണ് സുനിൽ. ഇവർ ചാരായം വാറ്റി ലിറ്ററിന് 1500 രൂപ വാങ്ങിയാണ് വിറ്റിരുന്നത്. കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: KalikaTV
disqus,
© all rights reserved
made with Kadakkalnews.com