താലൂക്ക് ആശുപത്രിയിലെ രണ്ട് ഗൈനക്കോളജിസ്റ്റ് കളുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. പ്രധാനമായി ഇനി പുറത്തു വരുവാൻ ഉള്ളത് ഗർഭിണിയുടെ ശ്രവ പരിശോധനാഫലം ആണ്. ആദ്യം നടത്തിയ പരിശോധനയിൽ ഒരു ഭാഗത്തുള്ള ശ്രവം പോസിറ്റീവ് ഒരു ഭാഗത്തുള്ള ശ്രമം നെഗറിവുമാണ് കാണിച്ചത്. പരിശോധനയിൽ വന്നത് ഇതിനെതുടർന്ന് കൂടുതൽ ശ്രവം അടുത്ത പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. പരിശോധനാഫലം ഇനിയും പുറത്ത് വരാനുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളുടെയും ആശുപത്രി ജീവനക്കാരുടെയും ശ്രവ പരിശോധനയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എടുത്തിരുന്നു. അതിൻറെ ഫലം നെഗറ്റീവായി.പെൺകുട്ടിയുടെ ഫലം പുറത്തുവരുമ്പോൾ നെഗറ്റീവ് ആവുകയാണെങ്കിൽ പ്രദേശത്ത് നിലനിന്നിരുന്ന അനിശ്ചിതത്വം പൂർണമായി മാറും. അത് പോസിറ്റീവ് ആവുകയാണെങ്കിൽ ഈ കുട്ടിക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചത് എന്ന് കണ്ടെത്തേണ്ടത് ആരോഗ്യവകുപ്പിന്റെ ഭാരിച്ച ഉത്തരവാദിത്വം ആയിത്തീരും.
പെൺകുട്ടിയുടെ പരിശോധനാഫലം പുറത്ത് വരുന്നതു വരെ ഇപ്പോൾ നെഗറ്റീവായവർ കോററ്റൈയിനിൽ കഴിയേണ്ടി വരും.
റിപ്പോർട്ട്: കലിക ന്യൂസ്
റിപ്പോർട്ട്: കലിക ന്യൂസ്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ