1956 ലെ ജനകീയ സർക്കാരിന്റെ കാലത്ത് തന്നെ സംസ്ഥാനത്ത് പഞ്ചായത്ത് വാസികളുടെ ആവശ്യങ്ങൾക്കായി ഒരു പൊതുയിടം എന്ന ആശയം അവതരിപ്പിയ്ക്കപ്പെട്ടതാണ്. എന്നാൽ കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സ്ഥിതിയിലാണ് പല പദ്ധതികളും അന്നും ഇന്നും കാലതാമസപ്പെടുകയോ തടസപ്പെടുകയോയാണ് ചെയ്യാറുള്ളത്.
ചിതറ ഗ്രാമപഞ്ചായത്തിൽ 1983 ശ്രീ എസ്.രാജേന്ദ്രൻ പ്രസിഡന്റായിരുന്ന കാലത്താണ് നമുക്ക് ഈ ആശയം നടപ്പിലാക്കാൻ കഴിഞ്ഞത്. ചിതറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ആറ് വർഷങ്ങൾക്ക് ശേഷം 16 .07. 1989 ൽ ശ്രീ കരകുളം ബാബു പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ അന്ന് വ്യവസായ വകുപ്പ് മന്ത്രി യായി ചുമതല വഹിച്ചിരുന്ന ശ്രീമതി കെ ആർ ഗൗരിയമ്മയാണ് കമ്മ്യൂണിറ്റി ഹാൾ നാടിന് സമർപ്പിച്ചത്.
ഇന്നത്തെ കമ്മ്യൂണിറ്റി ഹാളിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. സമയാസമയങ്ങളിൽ കൃത്യമായ മെയിന്റനൻസ് പണിക്കൾ നടത്താത്ത കോടികണക്കിന് രൂപയുടെ പൊതുമുതൽ നഷ്ടപ്പെടുകയാണ്. കാശില്ലാത്ത സർക്കാർ, പാർട്ടി പരിപാടികൾക്ക് മാത്രം ഉപയോഗിയ്ക്കാതെ,
പഴയ കസേരകളും ,ഫാൻ ഉൾപ്പടെയുള്ള വൈദ്യുതോപകരണങ്ങളും മാറ്റി സ്ഥാപിയ്ക്കയും ശബ്ദക്രമീകരണ സംവിധാനങ്ങൾ ഒരുക്കിയും
ആധുനിക പാചകപുരയും നിർമ്മിച്ച്, പുറംതള്ളപ്പെടുന്ന മാലിന്യത്തിൽ നിന്ന് ബയോഗ്യാസപ്ളാന്റും, സോളാർ പാനലും സ്ഥാപിയ്ക്കുന്നതിലൂടെ രാത്രികാല വൈദ്യുതി ഉപയോഗവും മറ്റും ലാഭിയ്ക്കുകയും ചെയ്യാം.
അത്യാവശ്യം വേണ്ട പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ചന്തമൈതാനം കൂടി ഫലപ്രദമായി ഉപയോഗിയ്ക്കാവുന്നതാണ്.
ലക്ഷകണക്കിന് രൂപ വാടകയിൽ അത്യാധുനിക കൺവെൻഷൻ സെന്ററുകളുടെ കാലത്ത് സാധാരണക്കാർക്ക് ആശ്വാസമാകുന്ന രീതിയിൽ
പഞ്ചായത്തിന് വരുമാനവുമാണ്. അയൽപക്ക പഞ്ചായത്തുകളെ നമുക്ക് മാതൃകയാക്കാവുന്നതുമാണ്.ചിതറയിലെ സാംസ്കാരിക രാഷ്ട്രീയ മേഘലയ്ക്കു മുതൽക്കൂട്ടായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഇടമായ, നാടക കഥാപ്രസംഗ മേഘലയ്ക്കും വേദി യായ ഈ പൊതു ഇടം അടഞ്ഞുകിടക്കണമെന്ന ചില സ്വകാര്യ -രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് ഈ പൊതു സ്ഥാപനം സംരക്ഷിയ്ക്കേണ്ടതുണ്ട്.