Responsive Ad Slot

Slider

51.5 കിലോ, 97 സെ.മീ നീളം; അഞ്ചലില്‍ കായ്ച്ചത് ലോകത്തെ ഭീമന്‍ ചക്ക

ലോക റെക്കോർഡ് തകർത്തു കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തൂക്കവും നീളവും ഉള്ള തേൻ വരിക്ക ഇനത്തിലുള്ള ചക്ക അഞ്ചൽ ഇടമുളക്കൽ പഞ്ചായത്തിലെനെടുവിള പുത്തെൻ വീട്ട

അഞ്ചൽ: ലോക റെക്കോർഡ് തകർത്തു കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തൂക്കവും നീളവും ഉള്ള തേൻ വരിക്ക ഇനത്തിലുള്ള ചക്ക അഞ്ചൽ ഇടമുളക്കൽ പഞ്ചായത്തിലെനെടുവിള പുത്തെൻ വീട്ടിൽ ജോൺകുട്ടിയുടെ പുരയിടത്തിൽ വിളഞ്ഞു.

2016 ൽ 42.73kg തൂക്കവും, 57.15 സെന്റീമീറ്റർ നീളവുമുള്ള പൂനയിൽ നിന്നുള്ള ചക്കയായിരുന്നു ഏറ്റവും വലിയ ചക്ക എന്ന ഗിന്നസ് റെക്കോർഡ് നിലനിർത്തിയിരുന്നത്. ഈ റെക്കോർഡ് തകർത്താണ്കൊല്ലം അഞ്ചൽ ഇടമുളക്കൽ ജോണ്കുട്ടിയുടെ നെടുവിള പുത്തൻവീട്ടിലേക്കു ഗിന്നസ് റെക്കോർഡ് വന്നിരിക്കുന്നത്. ഇവിടെ വിളഞ്ഞ തേൻ വരിക്ക ഇനത്തിലുള്ള ചക്കക്കു 51.5kg തൂക്കവും97സെന്റീമീറ്റർ നീളവും ആണ് ഉള്ളത്.

കഴിഞ്ഞ ദിവസം അസാധാരണ വലിപ്പം തോന്നിയതിനെ തുടർന്ന് ജോൺകുട്ടി ബന്ധുക്കളുടെ സഹായത്തോടെ ചക്ക കയറിൽ കെട്ടി ഇറക്കുകയായിരുന്നു. തുടർന്ന്തൂക്കി നോക്കിയപ്പോഴാണ് 51 കിലോയോളം തൂക്കമുള്ളതായ് അറിയുകയും തുടർന്ന് വേൾഡ് റെക്കോർഡ് പരിശോധിച്ചപ്പോൾ നിലവിൽ 42 .7 1 കിലോ തൂക്കമുള്ള ചക്കയാണ് ലോക ഗിന്നസ് ബുക്ക് റെക്കോർഡ്എന്നു മനസ്സിലാക്കിയ ജോൺകുട്ടി ലോകഗിന്നസ് റെക്കോർഡ്അധികാരികളെയും ലിങ്ക ബുക്ക്‌ ഓഫ് റെക്കോർഡ് അധികാരികളെയും വിവരമറിയിക്കുകയായിരുന്നു.

കൃഷി ഓഫീസറും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

വരും ദിവസങ്ങളിൽ ലോക റെക്കോർഡ് തകർത്തു കൊണ്ടുള്ള ചക്കയുടെ തൂക്കവും നീളവും പരിശോധിക്കാൻ ഗിന്നസ് റെക്കോർഡ് അധികാരികൾ എത്തുമെന്ന് ജോൺകുട്ടിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു. (ജോൺകുട്ടി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂസ്‌ പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരനാണ്. )
മൊയ്ദു അഞ്ചൽ
disqus,
© all rights reserved
made with Kadakkalnews.com