അഞ്ചൽ: അഞ്ചൽ പോലീസ് സ്റ്റേഷനിലാണ് പുനലൂർ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുനശി കരണം നടത്തിയത് .കോറണയുടെ പശ്ചാതലത്തിൽ പിടിച്ചെടുത്ത വാഹനവും മായി ബന്ധപ്പെട്ട് 100 കണതിനുള്ള ആളുകളാണ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ ദിവസവും എത്തുന്നത്. പകർച്ചവ്യാതി തടയുന്നതിന്റെ ഭാഗമായി പുനലൂർ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ അണുനശി കരണം നടത്തി വരുന്നതിന്റെ ഭാഗമായിട്ടാണ് അഞ്ചൽ പോലീസ് സ്റ്റേഷനിലെത്തി അണു നശികരണം നടത്തിയത്.
അഞ്ചൽ സി .ഐ .സി എൽ സുധീർ, എസ്.ഐ മാരായ പുഷ്പ്പ കുമാർ, രാജു ടി, സീനിയർ പുനലൂർ ഫയർ ഓഫീർ അജയകുമാർ, ഫയർ ഓഫീസർമാരായ ഷിജു, ഷൈൻ, നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ അണു നശി കരണം നടത്തിയത്. റിപ്പോർട്ട്: മൊയ്ദു അഞ്ചൽ