അഞ്ചൽ: ഏരൂർ ചില്ലും പ്ലാന്റിൽ വിഷ്ണുഭവനിൽ പത്താം ക്ലാസ് വിദ്യാർത്ഥി വാഴയിൽ തൂങ്ങി മരിച്ച സംഭവം കേട്ട് കേൾവി പോലും ഇല്ലാത്ത താണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. വാഴ കയിൽ ഒരാൾക്ക് എങനെ തൂങ്ങി മരിക്കാൻ കഴിയും എന്നാണ് വിജീഷിന്റെ മാതാപിതാക്കളും ചോതിക്കുന്നത്. കഴിഞ്ഞ ഡിസംബർ 19 ന് വൈകിട്ട് കാണാതായ വിജീഷിനെ ഇരുപതാം തിയതി രാവിലെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള വയലിലെ വാഴ കയിൽ തൂങ്ങി മരിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കാണുന്നത്.
ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടിൽ സന്തോഷ തോടെയാണ് വിജീഷ് കഴിഞ്ഞ് വന്നതെന്നും തൂങ്ങി മരിക്കേണ്ട കാര്യം വിജീഷിന് ഇല്ലന്നും മാണ് മാതാപിതാക്കൾ പറയുന്നത്. മരണത്തിൽ ദുരൂഹ ഉണ്ടെന്ന് കാട്ടി വിജീ ഷിന്റെ മാതാപിതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിട്ടും പിന്നീട് ഒരു അന്വേഷണം ഉണ്ടായില്ലന്നും പരാതി ഉണ്ട്. ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച വിജീഷ്.
വീടിന് സമീപത്തെ പറമ്പിൽ വെച്ച് വിജീഷ് പുക വലിച്ചത് അയൽവാസി കണ്ടിരുന്നു.
വീടിന് സമീപത്തെ പറമ്പിൽ വെച്ച് വിജീഷ് പുക വലിച്ചത് അയൽവാസി കണ്ടിരുന്നു.
വീട്ടിൽ അറിഞ്ഞാൽ പ്രശ്നം ഉണ്ടാകുമെന്നഭയമാണ് ആത്മാഹിത്യയ്ക്കുള്ള കാരണമെന്നും അന്ന് പ്രചരിച്ചിരിന്നു. എന്നാൽ ഈ പ്രചരണം അടിസ്ഥാനരഹിതമാണന്ന് വിജീഷിന്റെ മാതാപിതാക്കളായ ബാബു, ബിന്ദു എന്നിവർ പറഞ്ഞു.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ