അഞ്ചൽ: സ്വന്തമായി എഴുന്നേറ്റ് നടക്കാൻ കഴിയാതെ കിടക്കയിൽ കഴിഞ്ഞ് വന്ന നിർധന കുടുംബത്തിലെ വൃദ്ധമാതാവിന് നമ്മുടെ അഞ്ചൽ കാരുണ്യ കൂട്ടായ്മ വീൽ ചെയറും അരിയും വീട്ടിൽ എത്തിച് നൽകി. ഇടമുളയ്ക്കൽ പഞ്ചായത്തിൽ തെന്നൂർ കുഴിവിള വീട്ടിൽ ശോശാമ്മയ്ക്ക് വീൽ ചെയറും അരിയും, നെടുങ്ങോട്ട് കോണത്ത് നിർദ്ധനകുടുംബത്തിന് അരിയുമാണ് കാരുണ്യ കൂട്ടായ്മ ഭാരവാഹികൾ ഇവരുടെ വീടുകളിൽ എത്തിനൽകിയത്.
കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ, രക്ഷാധികാരി പി.ടി സുനിൽ കുമാർ,സെക്രട്ടറി കെ. മനോഹരൻ, വൈസ് പ്രസിഡന്റ് ഷാജഹാൻ കൊല്ലർവിള, ട്രഷറർ വിഷ്ണു മഹാലക്ഷ്മി, അംഗം ലിജു ആലുവിള എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിലെത്തി വീൽചെയറും അരിയും നൽകിയത്.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ