Responsive Ad Slot

Slider

ചാരായം വാറ്റുന്നതിനിടെ യുവാവിനെ അഞ്ചൽ എക് സൈസ് സംഘം അറസ്റ്റ് ചെയ്തു

ഇടമൺ ഉദയഗിരി തോട്ട് പുറം പോക്കിൽ ചാരായം വാറ്റി കൊണ്ടിരിന്ന യുവാവിനെ അറസ്റ്റ് ചെയ്തു. രണ്ട് പേർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.ഇടമൺ പാറക്കടവിൽ സലീന മൻസിൽ അനീഷിനെ ( 39) യാണ് അഞ്ചൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇടമൺ പാറക്കടവ്

അഞ്ചൽ: ഇടമൺ ഉദയഗിരി തോട്ട് പുറം പോക്കിൽ ചാരായം വാറ്റി കൊണ്ടിരിന്ന യുവാവിനെ അറസ്റ്റ് ചെയ്തു. രണ്ട് പേർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.ഇടമൺ പാറക്കടവിൽ സലീന മൻസിൽ അനീഷിനെ ( 39) യാണ് അഞ്ചൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇടമൺ പാറക്കടവ് സ്വദേശികളായ പൊടിമോൻ, രാഹുൽ എന്നിവർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. രാത്രി 12 മണിയോടെയാണ് അഞ്ചൽ എക് സൈസ് സംഘം സംഭവ സ്ഥലത്തെത്തിയത്. ഈ സമയം അനീഷും സംഘവും ചാരായം വാറ്റി കൊണ്ടിരിക്കുകയായിരിന്നു. സംഭവ സ്ഥലത്ത് നിന്നും 145 ലിറ്റർ കോടയും ഒരു കുപ്പിചാരായവും വാറ്റ് ഉപരണങ്ങളും അനിഷിനെയും കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടവരെ ഉടൻ പിടികൂടുമെന്ന് അധികൃതർ പറഞ്ഞു. അഞ്ചൽ എക്സൈസ് ഇൻസ്പെക്ടർ ബിജു ബേബി,

പ്രിവന്റീവ് ഓഫീസർ ജി.ബിജുകുമാർ, സി.ഇ.ഒ മാരായ അഭിലാഷ്, ജയേഷ്,റിൻജോവർഗ്ഗീസ് എന്നിവരുടെ നേതൃതത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും വാറ്റ് ഉപകരണവും മായി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
disqus,
© all rights reserved
made with Kadakkalnews.com