Responsive Ad Slot

Slider

അഞ്ചലിൽ കൊലപാതകശ്രമം; പ്രതി പിടിയില്‍

അഞ്ചൽ: മാവിള രാജിമന്ദിരത്തില്‍ രാജശേഖരപിള്ളയുടെ മകന്‍ 30 വയസ്സുള്ള രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ അഞ്ചല്‍ വില്ലേജില്‍ അ

അഞ്ചൽ: മാവിള രാജിമന്ദിരത്തില്‍ രാജശേഖരപിള്ളയുടെ മകന്‍ 30 വയസ്സുള്ള രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ അഞ്ചല്‍ വില്ലേജില്‍ അഗസ്ത്യക്കോട് മുറിയില്‍ കുരുവിക്കോണം കാച്ചാണി എന്ന സ്ഥലത്ത് വിജയന്‍ മകന്‍ 34 വയസ്സുള്ള വിനീഷ് അറസ്റ്റിലായി. ആവലാതിക്കാരന്‍റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചിട്ട് ഓട്ടം പോകാഞ്ഞതിലുള്ള വിരോധം നിമിത്തമാണ് പ്രതി ആവലാതിക്കാരനെ ആക്രമിച്ചത്. 

പിടിയിലായ വിനീഷ് നിരവധി കേസുകളിലെ പ്രതിയും കാപ്പാ കേസ് ചുമത്തിയിട്ടുള്ളയാളുമാണ്. അഞ്ചല്‍ എസ്.എച്ച്.ഒ സുധീര്‍, എസ്.സി.പി.ഒ സജീവ് ഖാന്‍, സി.പി.ഒ. നിഷാദ് നാസര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com