കിളിമാനൂര്‍: കിളിമാനൂര്‍ തട്ടത്തുമല വഴി ജില്ലാ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലുപേരെ കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. സ്വരാജ്, സാജുദ്ദീന്‍, വിഷ്ണുചന്ദ്രന്‍, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്.കണിയാപുരത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പോയവരാണ് പിടിയിലായത്
ആംബുലന്‍സില്‍ ജില്ലാ അതിര്‍ത്തി കടക്കാനായിരുന്നു നീക്കം. ചങ്ങനാശേരിയില്‍ തകരറിലായി കിടക്കുന്ന വാഹനം വഴി അതിര്‍ത്തികടക്കാനായിരുന്നു ശ്രമം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കന്ന അംബലുന്‍സ് അനധികൃതമായി ഉപയോഗിച്ചതിനും ലോക്ക്ഡൗണ്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കും.