തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 61 പേര്‍ കൂടി കോവിഡ്-19 മുക്തരായി. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:
ഇടുക്കി-11, കോഴിക്കോട്-4, കൊല്ലം-9, കണ്ണൂര്‍-19, കാസര്‍കോട്-2, കോട്ടയം-12, മലപ്പുറം-2, തിരുവനന്തപുരം-2. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലാത്ത ജില്ലകളായി മാറി. നേരത്തെ ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ കോവിഡ്-19 മുക്തമായിരുന്നു.
സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.