Responsive Ad Slot

Slider

വ്യാജവാറ്റ് നിർമാണത്തിന് വീട് നൽകില്ല; വയോധികനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

ചടയമംഗലം: ഇടമുളക്കൽ പെരിങ്ങള്ളൂർ താഴത്തെവിള പുത്തൻവീട്ടിൽ 60 വയസ്സുള്ള ജോയിയുടെ വീട് പ്രതികൾക്ക് വ്യാജവാറ്റിനു കൊടുക്കാത്തതിലുള്ള വിരോധത്തിന് ജോയ് വീട

ചടയമംഗലം: ഇടമുളക്കൽ പെരിങ്ങള്ളൂർ താഴത്തെവിള പുത്തൻവീട്ടിൽ 60 വയസ്സുള്ള ജോയിയുടെ വീട് പ്രതികൾക്ക് വ്യാജവാറ്റിനു കൊടുക്കാത്തതിലുള്ള വിരോധത്തിന് ജോയ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീടിന്റെ പൂട്ട് പൊളിച്ചു അതിക്രമ൦ കാണിക്കുകയും വീട്ടിനുള്ളിൽ നിന്നും 2800 രൂപ മോഷണം നടത്തിയെടുക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും പിന്നീട് വയോധികനായ ജോയിയെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതികളായ പെരിങ്ങള്ളൂർ പുതുപടപ്പ് മഞ്ചാടിവിളകത് കെ.രാജൻ മകൻ അജു (32), പെരിങ്ങള്ളൂർ പുതുപടപ്പ് ഡേവിഡ് ഐസക് മകൻ ബോബൻ ഡേവിഡ് (37) എന്നിവരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com