അഞ്ചൽ: സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ കിടപ്പിലായ വ്യദ്ധ മാതാവിനെ മക്കൾ ഉപേക്ഷിച്ചു കടന്നതായി പരാതി. അഞ്ചൽ തഴമേൽ കോടിയിഴകത്ത് വീട്ടിൽ ഭാരതിയെയാണ് (90) കുടുംബ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
ഇവർക്ക് നാല് മക്ക മക്കളുകൾ ഉണ്ട്. ഇവരുടെ ഭർത്താവ് പുരുഷോത്തമൻ (95) കുടുംബ വീട്ടിൽ നാട്ടുകാരുടെ സംരക്ഷണയിലാണ് കഴിയുന്നത് ' മാതാവുമായി എത്തിയ മക്കൾ ഇവരെ ഇവിടെ ഉപേക്ഷിച്ചു പോവുകയായിരുന്നെന്ന് പറയുന്നു. നാട്ടുകാർ അറിയച്ചതിനെ തുർന്ന് അഞ്ചൽ എസ്ഐ പുഷ്പകുമാർ സ്ഥലത്തെത്തി.
മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ഇവരുടെ മക്കളോട് ആവശ്യപ്പെട്ടു. സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശവും നൽകി ' വൃദ്ധരായ മാതാപിക്കാളെ സംരക്ഷിയ്ക്കാൻ തയ്യാറായില്ലങ്കിൽ മക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കും മെന്ന് അഞ്ചൽ സി.ഐ സി.എൽ സുധീർ പറഞ്ഞു. റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ