Responsive Ad Slot

Slider

ദുരിതകാലത്ത് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്സ്

നിലമേൽ: ലോക്ഡൗണിന്‍റെ നിയന്ത്രണങ്ങള്‍ക്കൊപ്പം കൊറോണ ബാധിത പഞ്ചായത്ത് കൂടിയായ നിലമേലില്‍ ഇ ദുരിതകാലത്തിന്‍റെ ബുദ്ധിമുട്ടുകള്‍ പേറുന്ന 1500 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്ത്

നിലമേൽ: ലോക്ഡൗണിന്‍റെ നിയന്ത്രണങ്ങള്‍ക്കൊപ്പം കൊറോണ ബാധിത പഞ്ചായത്ത് കൂടിയായ നിലമേലില്‍ ഇ ദുരിതകാലത്തിന്‍റെ ബുദ്ധിമുട്ടുകള്‍ പേറുന്ന 1500 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്ത് മണ്ഢലത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാതൃകയാകുന്നു. 

ആദ്യ ദിവസം മുന്നുറോളം പച്ചക്കറി കിറ്റുകള്‍ അര്‍ഹരായവരുടെ കൈകളിലെത്തിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി നിലമേലിന്‍റെ പൊതുമണ്ഢലത്തില്‍ സജീവ സാന്നിദ്ധ്യമാണ്. വരുന്ന മൂന്നുനാല് ദിവസങ്ങള്‍ കൊണ്ട് പഞ്ചായത്തിലെ 13 വാര്‍ഡിലെയും 1500 കുടുംബങ്ങളിലും കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം...

പഞ്ചായത്തിന്‍റെ കമ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യവകുപ്പിലെയും, പോലീസിലെയും ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് ഗതാഗത നിയന്ത്രണം, സപ്ലെകോ വഴിയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കിറ്റ് വിതരണം, റേഷന്‍ കടകളില്‍ സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി വോളന്‍റിയര്‍ഷിപ്പ് തുടങ്ങി ദുരിതകാലത്തെ ഔദ്യോഗിക സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ യൂത്ത് കെയറിന്‍റെ ഭാഗമായി അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി, 1500 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം എന്നിങ്ങനെ സ്വന്തം നിലയ്ക്കുള്ള ഇടപെടലുകളിലൂടെയും നാടിന് കരുതലും കൈത്താങ്ങുമാകുകയാണ് യൂത്ത് കോണ്‍ഗ്രസ്സ്.
disqus,
© all rights reserved
made with Kadakkalnews.com