Responsive Ad Slot

Slider

പുനലൂർ താലൂക്ക് ആശുപത്രിയിലെ പത്തു ജീവനക്കാർ നിരീക്ഷണത്തിൽ

പൂനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ പത്ത് ജീവനക്കാരെ കോവിഡ് നിരീക്ഷണത്തത്തിലാക്കി. കുളത്തൂപ്പുഴയിലെ കോവിഡ് ബാധിതരെ ഒ.പിയിൽ ആദ്യഘട്ടത്തിൽ പരിശോധിച്ച ഡോക്ടർമാർ, നേഴ്സുമാർ അടക്കം ഉള്ളവരെയാണ് ബുധനാഴ്ച

പുനലൂർ: പൂനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ പത്ത് ജീവനക്കാരെ കോവിഡ് നിരീക്ഷണത്തത്തിലാക്കി. കുളത്തൂപ്പുഴയിലെ കോവിഡ് ബാധിതരെ ഒ.പിയിൽ ആദ്യഘട്ടത്തിൽ പരിശോധിച്ച ഡോക്ടർമാർ, നേഴ്സുമാർ അടക്കം ഉള്ളവരെയാണ് ബുധനാഴ്ച നിരീക്ഷണത്തിലാക്കിയത്. കുളത്തൂപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ചവരെ ആദ്യം സാധാ ഓ.പിയിലും തുടർന്ന് സ്പെഷ്യൽ ഓ.പിയിലും പരിശോധിച്ച ശേഷമാണ് രോഗലക്ഷണം കണ്ടെത്തിയത്. 

ഇവരെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ രോഗികൾ താലൂക്ക് ആശുപത്രിയിൽ വന്ന ദിവസം ഇവിടെ ഉണ്ടായിരുന്നവരെ കണ്ടെത്താൻ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കൂടാതെ ആശുപത്രിയിലെ ജീവനക്കാരക്കം 58 പേരുടെ സാമ്പിൾ ഇന്നലെ പരിശോധനക്ക് ശേഖരിച്ചു. ആശുപത്രിയിലെ എല്ലാ മേഖലയിലും അണുനശീകരണം നടത്തുകയും ചെയ്തു. ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കിയതിൽ ആശങ്കപ്പെടേണ്ടതില്ലന്ന് സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com