Responsive Ad Slot

Slider

പുനലൂര്‍ താലൂക്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

തമിഴ്നാട്ടില്‍ കോവിഡ് വൈറസ് വ്യാപകമായ സാഹചര്യം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പുനലൂര്‍ താലൂക്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്ത


പുനലൂര്‍: തമിഴ്നാട്ടില്‍ കോവിഡ് വൈറസ് വ്യാപകമായ സാഹചര്യം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പുനലൂര്‍ താലൂക്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പുനലൂര്‍ പൊതുമരാമത്ത് വകുപ്പ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

താലൂക്കില്‍ താമസിച്ച്‌ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കാന്‍ റവന്യൂ, സാമൂഹിക വകുപ്പുകളെ ചുമതലപ്പെടുത്തി. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും ഭക്ഷ്യകിറ്റുകളും നല്‍കണം. താലൂക്കിലെ ആശുപത്രികളില്‍ മരുന്നുകളുടെ കുറവ് ഉള്ളത് അടിയന്തരമായി പരിഹരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍. ഷാഹിര്‍ഷയെ ചുമതലപ്പെടുത്തി. താലൂക്കിലെ ജനങ്ങള്‍ ജാഗ്രതയും സാമൂഹിക അകലവും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

നഗരസഭ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സുശീല രാധാകൃഷ്ണന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. രാജന്‍, ആര്‍. ലൈലജ, മിനി, രവീന്ദ്രനാഥ്, പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ദാസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ സുനില്‍ബാബു, ഷാനവാസ്,തഹസില്‍ദാര്‍ ജി.നിര്‍മ്മല്‍കുമാര്‍, പുനലൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. അജി തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com