കൊല്ലം: ആറുപേര്‍ക്ക് കൂടി ഇന്നലെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ നിരത്തില്‍ പൊലീസ് ഇടപെടല്‍ ശക്തമായി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 528 പേരെ അറസ്റ്റ് ചെയ്‌ത് നീക്കി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 520 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത പൊലീസ് 433 വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊലീസ് ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പാരിപ്പള്ളി, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. നിയന്ത്രണങ്ങള്‍ അവഗണിച്ച് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.
കൊല്ലം റൂറല്‍, സിറ്റി
രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍: 264, 256
അറസ്റ്റിലായവര്‍ : 267, 261
പിടിച്ചെടുത്ത വാഹനങ്ങള്‍: 252, 181