Responsive Ad Slot

Slider

റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അവിശ്യവസ്തുക്കളടങ്ങിയ കിറ്റുകളുടെ വിതരണത്തിന്‍റെ നിലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദ്യഘട്ടം പൂര്‍ത്തിയായി

നിലമേല്‍: സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അവിശ്യവസ്തുക്കളടങ്ങിയ കിറ്റുകളുടെ വിതരണത്തിന്‍റെ നിലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദ്യഘട്ടം പൂര്‍ത്തിയായി. AAY വിഭാഗത്തില്‍പ്പെടുന്ന മുന്‍ഗണനാ

നിലമേല്‍: സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അവിശ്യവസ്തുക്കളടങ്ങിയ കിറ്റുകളുടെ വിതരണത്തിന്‍റെ നിലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദ്യഘട്ടം പൂര്‍ത്തിയായി. AAY വിഭാഗത്തില്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള(മഞ്ഞ റേഷന്‍ കാര്‍ഡ്) മൂന്നൂറ്റി മുപ്പതിലധികം കിറ്റുകളുടെ വിതരണമാണ് നിലമേല്‍ ഗ്രാമപഞ്ചായത്തിലെ 9 റേഷന്‍കടകള്‍ വഴി പൂര്‍ത്തിയായിട്ടുള്ളത്. 

അടുത്ത ഘട്ടമായി BPL വിഭാഗത്തിലുള്ള (പിങ്ക് റേഷന്‍ കാര്‍ഡ്) കാര്‍ഡുഡമകള്‍ക്കുള്ള കിറ്റ് വിതരണം ഏപ്രില്‍ 14 കഴിഞ്ഞ് ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എ.എം.റാഫി അറിയിച്ചു. കിറ്റുകള്‍ വാങ്ങാന്‍ റേഷന്‍ കടകളിലെത്തുന്നവര്‍ മാസ്ക് ധരിച്ചും, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചും എത്തണമെന്നും, റേഷന്‍ കടകളില്‍ യാതൊരു കാരണവശാലും തിക്കും,തിരക്കും ഉണ്ടാക്കാതെ കൃത്യമായി അകലം പാലിച്ചും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദഹം അഭ്യര്‍ത്ഥിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com