Responsive Ad Slot

Slider

നിലമേല്‍ കോവിഡ്-19 സ്ഥിരീകരിച്ച വീടിലും പരിസരത്തെ 50 വീടുകളിൽ മരുന്നുകള്‍ വിതരണം ചെയ്തു

നിലമേല്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ്-19 സ്ഥിരീകരിച്ച വീടിലും പരിസരത്തെ 50 വീടുകളിലും ആയുര്‍വേദ-പ്രതിരോധ മരുന്നുകള്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വിതരണം ചെയ്തു. നിലമേല്‍ ഗ്രാമപഞ്ചായത്ത് ആവിശ്യപ്പെട്ടതനുസരിച്ച് DMO,യുടെ നിര്‍ദ്ദേ

നിലമേല്‍: നിലമേല്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ്-19 സ്ഥിരീകരിച്ച വീടിലും പരിസരത്തെ 50 വീടുകളിലും ആയുര്‍വേദ-പ്രതിരോധ മരുന്നുകള്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വിതരണം ചെയ്തു. നിലമേല്‍ ഗ്രാമപഞ്ചായത്ത് ആവിശ്യപ്പെട്ടതനുസരിച്ച് DMO,യുടെ നിര്‍ദ്ദേശപ്രകാരമാണ് ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ നിന്നും മരുന്നുകള്‍ ലഭ്യമാക്കിയത്.

ഏറ്റവും അടുത്ത വീടുകളിലുള്ളവര്‍ ജാഗ്രതയുടെ ഭാഗമായി ക്വാറന്‍റൈനില്‍ കഴിയണമെന്നും, അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെയും, ഭയപ്പെടാതെയും കഴിയണമെന്നും, ഗ്രാമപഞ്ചായത്തിന്‍റെ ഭാഗത്തു നിന്നും എന്ത് സഹായവും ഉണ്ടാകുമെന്നും പ്രസിഡന്‍റ് ശ്രീ.എ.എം.റാഫി അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com