നിലമേല്‍: നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യം കോവിഡ്19 സ്ഥിരീകരിച്ച കൈതോട് സ്വദേശിയും രോഗമുക്തനായി ഹോസ്പിറ്റല്‍ വിട്ടു. ഇദ്ദേഹവുമായുള്ള സമ്പര്‍ക്കം മൂലം രോഗം ബാധിച്ച മകന്‍ ആറ് ദിവസം മുന്നേ രോഗവിമുക്തനായി തിരികെ വീട്ടിലെത്തിയിരുന്നു. റിപോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് പോസിറ്റീവ് കേസുകളും രോഗവിമുക്തരായി ഹോസ്പിറ്റല്‍ വിട്ടതിനാല്‍ നിലവില്‍ നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ച ആരും ഇല്ല.
ആറോളം ആളുകള്‍ മാത്രമാണ് ഹോം ക്വാറന്‍റൈനിലുള്ളത്. ഭയാശങ്കകള്‍ക്ക് ഇടവരുത്തുന്ന യാതൊരു സ്ഥിതിവിശേഷവും പഞ്ചായത്തിന്‍റെ പരിധിയില്‍ നിലവിലില്ല.