
കൊല്ലം: സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളില്‍ കൊല്ലം, കാസര്‍കോഡ് ജില്ലകള്‍ മുന്നില്‍. സംസ്ഥാന ഡിസാസ്റ്റര്‍ ഓര്‍ഡിനന്‍സ് നിയമ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസും അറസ്റ്റും നടന്നത് കൊല്ലം ജില്ലയിലാണെങ്കില്‍ കുറവ് കാസര്‍കോഡ് രേഖപ്പെടുത്തി.
ആകെ 34577 കേസുകളിലായി 34502 പേരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.20000 ത്തോളം വാഹനങളും കസ്റ്റഡിയിലെടുത്തു.
കേരളത്തില്‍ കൊറോണ പ്രതിരോധത്തില്‍ പോലീസ് വഹിച്ച പങ്ക് മാതൃകാപരമാണ്
കൊല്ലം റൂറലില്‍ മാത്രം കഴിഞ്ഞ 25 മുതല്‍ 4558 കേസുകളിലായി 4709 പേരെ അറസ്റ്റു ചെയ്യുകയും 3606 വാഹനങള്‍ കസ്റ്റഡിയിലെടുത്തു
സിറ്റിയില്‍ 4157 കേസുകളില്‍ 4488 പേരെ അറസ്റ്റുചെയ്തു.3198 വാഹനങളും കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലയില്‍ ആകെ പരിശോധിച്ചാല്‍ 8715 കേസുകളില്‍ 9197 പേരെ അറസ്റ്റുചെയ്തു.വാഹനങള്‍ പിടികൂടിയത് 9000 കടന്നു.
എന്നാല്‍ ഏറ്റവും കുറവ് കാസര്‍കോടാണെങ്കിലും ജനതാ കര്‍ഫ്യുന് ശേഷം രാജ്യത്ത് ആദ്യമായി കൊറോണാ പ്രതിരോധത്തിന് 144 പ്രഖ്യാപിക്കച്ചതും കാസര്‍കോട്ടായിരുന്നു. അന്ന് തുടങിയ പോലീസ് ലാത്തിവീശലും തുടര്‍ നിരീക്ഷണവുമാണ് ഇന്നത്തെ പോസിറ്റീവ് കേസുകള്‍ ഒരു സാമൂഹ്യ വ്യാപനത്തില്‍ നിന്നും കാസര്‍കോഡിനെ രക്ഷപ്പെടുത്തിയത്.
154 കേസുകളില്‍ 90ും വിദേശത്ത് നിന്നെത്തിയവരും ബാക്കി പ്രൈമറി കോണ്ടാക്ടുമായിരുന്നു.സംസ്ഥാന ഡിസാസ്റ്റര്‍ ഓര്‍ഡിനന്‍സ് നിയമ പ്രകാരം കേരളത്തില്‍ കൂടുതല്‍നടപടികള്‍ സ്വീകരിച്ച പോലീസ് ജില്ലയില്‍ തിരുവനന്തപുരം റൂറലിനാണ് രണ്ടാംസ്ഥാനം,മൂന്നാം സ്ഥാനം പത്തനംതിട്ട നേടിയെടുത്തു.
കാസര്‍കോഡ് കഴിഞ്ഞാല്‍ കേസും അറസ്റ്റുകളും രേഖപ്പെടുത്തിയതില്‍ രണ്ടാം സ്ഥാനം വയനാടിനാണ്.മൂന്നക്ക കേസുകളില്‍ മൂന്നാംസ്ഥാനം ഇടുക്കിക്കാണ്. ആകെ 34577 കേസുകളിലായി 34502 പേരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.20000 ത്തോളം വാഹനങളും കസ്റ്റഡിയിലെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ