
കൊല്ലം : ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ചൊവ്വാഴ്ച മാത്രം 474 കേസുകള്‍. 478 പേരെ അറസ്റ്റ് ചെയ്തു. 379 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലോക് ഡൗണ്‍ പ്രഖ്യാപിച്ച 24-നുശേഷം നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഏറ്റവുംകൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ചൊവ്വാഴ്ചയാണ്.
കൊല്ലം സിറ്റി പരിധിയില്‍ 281 കേസുകളും റൂറലില്‍ 193 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ പേര്‍ പുറത്തിറങ്ങിയതോടെ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പിടിച്ചെടുത്ത വാഹനങ്ങള്‍ ലോക് ഡൗണ്‍ അവസാനിച്ചശേഷമേ തിരികെ നല്‍കുകയുള്ളൂ. കൊല്ലം സബ് ഡിവിഷനില്‍ 114 കേസുകളും ചാത്തന്നൂര്‍ സബ് ഡിവിഷനില്‍ 83 കേസുകളും കരുനാഗപ്പള്ളി സബ് ഡിവിഷനില്‍ 84 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ശക്തമായി തുടരും.
അതിഥി തെഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്ബുകളിലും മറ്റിടങ്ങളിലും മേല്‍നോട്ടത്തിനായി ഹോംഗാര്‍ഡുകളെ നിയമിക്കും. നിര്‍ദേശങ്ങളടങ്ങിയ വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ നല്‍കുകയും ബോധവത്‌കരണം നടത്തുകയും പോലീസ് സ്റ്റേഷനുകളില്‍നിന്ന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ കര്‍ശനമായും സത്യവാങ്മൂലമോ തിരിച്ചറിയല്‍ രേഖയോ ഓണ്‍ലൈന്‍ പാസോ കൈവശം കരുതണം. കടകളില്‍ വിലവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്താത്തവര്‍ക്കും കരിഞ്ചന്ത നടത്തുന്നവര്‍ക്കുമെതിരേ പോലീസും നടപടി സ്വീകരിക്കും. പെന്‍ഷന്‍ വിതരണം നടത്തുന്ന ബാങ്കുകളിലും ട്രഷറികളിലും തിരക്കൊഴിവാക്കാന്‍ സംവിധാനമൊരുക്കി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ