അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ വീട് വിട്ട് പുറത്തിറങ്ങാന്‍ പാടുളളൂ. അത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം, കൈകള്‍ സാനിട്ടൈസറോ, സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കി വ്യക്തി ശുചിത്വം പാലിച്ച് സാമൂഹ്യ അകലം പാലിക്കണം. പൊതുസ്ഥലത്ത് തുപ്പുകയോ, ഉപയോഗിച്ച മാസ്ക്ക് പൊതുഇടങ്ങളിൽ വലിച്ചെറിയുകയോ ചെയ്യാന്‍ പാടില്ല.
കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് വ്യാഴാഴ്ച കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരം 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 270 പേരെ അറസ്റ്റ് ചെയ്തു, 248 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.