കൊല്ലം: കൊല്ലം റൂറൽ ജില്ലയിൽ ലോക്ക് ഡൗൺ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച 141 കേസുകൾ രജിസ്റ്റർ ചെയ്തു. 144 പേരെ അറസ്റ്റ് ചെയ്തു128 വാഹനങ്ങൾ പിടിച്ചെടുത്തു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പോലീസ് ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമ ലംഘകർക്കെതിരേ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് - 2020 പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ IPS അറിയിച്ചു.