ടിയാൻമാരിൽ നിന്ന് 110 ലീറ്റർ കോടയും 4 ലിറ്റർ ചാരായവും, 20000 രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും പിടികൂടി. ടി ഷാജി ചന്ദന കടത്തു കേസിലെ പ്രതികൂടിയാണ്.
പ്രതികളെ പിടികൂടുന്നതിനിടയിൽ AEI മോഹൻകുമാറിന്റെ കാലിനും, പ്രിവന്റീവ് ഓഫീസർ ബിജുവിന്റെ കൈക്കും, CEO സജിയുടെ നെറ്റിയിലും പരിക്കുപറ്റി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല
റെയ്ഡിൽ നെടുമങ്ങാട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻ കുമാർ, പ്രിവന്റീവ് ഓഫീസർ കെ. ബിജുകുമാർ സിവിൽ എക്സൈസ് ഓഫീസർമരായ സജി, വിഷ്ണു, സജിത് എന്നിവർ പങ്കെടുത്തു.
ടി കേസ് നെടുമങ്ങാട് റെയ്ഞ്ച് ഓഫീസിൽ CR.26/2020 നമ്പർ ആയി രജിസ്റ്റർ ചെയ്തു.