ഈ ഭാഗങ്ങളിലുള്ള നിരവധി ആളുകളുമായി ഇയാള്‍ക്ക് നേരിട്ട് സംബര്‍ക്കമുണ്ട് എന്നതാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഒട്ടേറെപ്പേരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് കണ്ടത്തിയതോടെ പ്രദേശവാസികളോട് വീടുകള്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാമതും മൂന്നാമതും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ശ്രവങ്ങള്‍ ശേഖരിച്ചു പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കും. കുളത്തുപ്പുഴയെ സംബന്ധിച്ചു ഇത് നിര്‍ണ്ണായകമാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ ഫലങ്ങളാണ് ലഭിക്കാനുള്ളത്.
അതേസമയം തന്നെ ആദ്യം രോഗം സ്ഥിരീകരിച്ച യുവാവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ബന്ധുവവായ യുവാവിന്‍റെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇത് ആശ്വാസമേകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. ഇയാളെ കൊല്ലം ജില്ല ആശുപത്രിയില്‍ നിന്നും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച അമ്പലക്കടവ് സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുപതോളം പേരേ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുകൂടാതെ അഞ്ചു പോലീസുകാരും നിരീക്ഷണത്തിലുണ്ടു. ലോക്ക് ഡൗണ്‍ ലംഘിച്ചു കറങ്ങി നടക്കുകയും മദ്യപിച്ച് ബഹളം വയ്ക്കുകയും ചെയ്ത ഇയാളെ കുളത്തുപ്പുഴ പോലീസ് ഈ മാസം 22 ന് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇതിനാലാണ് അന്ന് ജോലിയില്‍ ഉണ്ടായിരുന്ന എസ്ഐ അടക്കമുള്ള പോലീസുകാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പും പോലീസും നിര്‍ദേശം നല്‍കിയത്. അതേസമയം തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സ്ഥലം എംഎല്‍എ കൂടിയായ വനം മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പുനലൂരില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിരുന്നു.