Responsive Ad Slot

Slider

കൊറോണ: ചികിത്സയിലുള്ള ഗര്‍ഭിണിക്ക് കണി കാണാന്‍ മോഹം; വിഷു കണിയൊരുക്കി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

കൊല്ലം: കൊറോണ ബാധിച്ച്‌ ചികിത്സയിലുള്ള ഗര്‍ഭിണിക്കായി വിഷുക്കണി ഒരുക്കി പാരിപ്പള്ളി മെഡിക്കല്‍ കോളജ്. അതിനാല്‍ ഈ കൊറോണ കാലത്ത് കേരളത്തിലെ ഗംഭീര വിഷു കണി ഒരു പക്ഷേ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേത് ആവും. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണിയായ യുവതി കണി

കൊല്ലം: കൊറോണ ബാധിച്ച്‌ ചികിത്സയിലുള്ള ഗര്‍ഭിണിക്കായി വിഷുക്കണി ഒരുക്കി പാരിപ്പള്ളി മെഡിക്കല്‍ കോളജ്. അതിനാല്‍ ഈ കൊറോണ കാലത്ത് കേരളത്തിലെ ഗംഭീര വിഷു കണി ഒരു പക്ഷേ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേത് ആവും. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണിയായ യുവതി കണി കാണണമെന്ന ആഗഹം പ്രകടിപ്പിച്ചു. ആഗ്രഹം വെറുതേ ആയില്ല.

ഗര്‍ഭകാലത്ത് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് നടത്തിക്കൊടുക്കണമെന്നല്ലേ. ഐസൊലേഷന്‍ വാര്‍ഡില്‍ രാത്രി തന്നെ ആശുപത്രി അധികൃതര്‍ കണി വിഭവങ്ങള്‍ ഒരുക്കി. കോവിഡ് ചികിത്സയിലുള്ള ഇരുപത്തിയേഴുകാരി ഇന്നലെയാണ് കണികാണണമെന്ന ആഗ്രഹം അറിയിച്ചത്. പുറത്തു കൊണ്ടു പോകാന്‍ തരമില്ലാത്തതിനാല്‍ സൂപ്രണ്ടിന്‍്റെ  നിര്‍ദ്ദേശ പ്രകാരം ഐസൊലേഷന്‍ വാര്‍ഡില്‍ തന്നെ അധികൃതര്‍ യുവതിക്കായി വിഷുക്കണി ഒരുക്കുകയായിരുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com