കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു . കേസന്വേഷിക്കുന്ന കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ് . കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാര്‍ച്ച് 17 ന് ഇവിടെ നിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് ഇവര്‍ വീട്ടിലേക്ക് പോയി. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കള്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവരുടെ താമസം . പ്രശാന്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് പാലക്കാട് വാടക വീട്ടില്‍വച്ച് സുചിത്രയെ കൊന്നുകുഴിച്ചുമൂടിയതാണെന്ന് വെളിപ്പെട്ടു . വീടിനോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് കൊന്ന് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്.