Responsive Ad Slot

Slider

കോവിഡ് 19;കൊല്ലം ജില്ലയില്‍ പതിനായിരത്തിലധികം പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കൊല്ലം: ജില്ലയില്‍ കോവിഡ് ഗൃഹനിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു. ഇന്നലെ മാത്രം 1,491 പേര്‍ ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ആകെ 10,821 പേരാണ് ഇതുവരെ ഗൃഹനിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇനി 7,925 പേര്‍ മാത്രമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ജില്ലയ്ക്ക് ആ


കൊല്ലം: ജില്ലയില്‍ കോവിഡ് ഗൃഹനിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു. ഇന്നലെ മാത്രം 1,491 പേര്‍ ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ആകെ 10,821 പേരാണ് ഇതുവരെ ഗൃഹനിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇനി 7,925 പേര്‍ മാത്രമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ജില്ലയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. സാമൂഹിക വ്യാപനമില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. സര്‍വെയ്ലന്‍സിന്റെ ഭാഗമായി 1,670 ടീമുകളായി 3,586 വോളന്റിയര്‍മാര്‍ 17,268 വീടുകളില്‍ സന്ദര്‍ശനം നടത്തി. 

91 റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും 13 റെയില്‍വേ-റോഡ് സ്‌ക്വാഡുകളും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കണക്കുകളില്‍ രോഗവിമുക്തി നേടിയവര്‍ കൂടി വരുന്നുവെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണ്ടതുണ്ട്. എല്ലാ നിയമങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും അനുസരിച്ച്‌ സാമൂഹിക അകലം പാലിച്ച്‌ ജീവിതം സുരക്ഷിതമാക്കുന്നതിനായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com