Responsive Ad Slot

Slider

കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് റാന്‍ഡം പരിശോധനയില്‍

കൊല്ലം: ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഏഴ് വയസുകാരിക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ല അതീവജാഗ്രതയില്‍. റാന്‍ഡം പരിശോധനയിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം

കൊല്ലം: ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഏഴ് വയസുകാരിക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ല അതീവജാഗ്രതയില്‍. റാന്‍ഡം പരിശോധനയിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം കണ്ടെത്തിയത്.

പുനലൂര്‍, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ റാന്‍ഡം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ചാത്തന്നൂര്‍ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് ഇവിടെ നിന്നാണെന്ന് വ്യക്തമല്ല.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇവരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
disqus,
© all rights reserved
made with Kadakkalnews.com