Responsive Ad Slot

Slider

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഏഴ് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ കണ്ണൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ അസുഖം വന്നവരുമാണ്. ഇന്ന് 19 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് 9 പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും തിരുവനന്തപുരത്ത് 3 പേര്‍ക്കും ഇടു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ കണ്ണൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ അസുഖം വന്നവരുമാണ്. ഇന്ന് 19 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് 9 പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും തിരുവനന്തപുരത്ത് 3 പേര്‍ക്കും ഇടുക്കിയില്‍ രണ്ട് പേര്‍ക്കും തൃശൂരില്‍ ഒരാള്‍ക്കും പരിശോധനാ ഫലം നെഗറ്റീവായി.

സംസ്ഥാനത്ത് ആകെ 373 പേര്‍ രോഗബാധിതരായി. 228 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 123490 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വീടുകളില്‍ 122676 പേരും 814 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 201 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14163 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 12818 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com