പാങ്ങോട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളയുടെ ഒരുഭാഗം തകര്‍ന്നു. പാങ്ങോട് കൊച്ചാലുംമൂട് ഫാരിജാ മന്‍സിലില്‍ ആസിഫിന്റെ വീട്ടിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ രണ്ടരയോടെ ഗ്യാസ് സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടര്‍ തീരാത്തതിനാല്‍ പുറത്തുള്ള താത്കാലിക അടുക്കളയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണിത്. പാങ്ങോട് പൊലീസ്, കടയ്‌ക്കല്‍ ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ കിളിമാനൂരില്‍ നിന്നും ഗ്യാസ് ഏജന്‍സി ജീവനക്കാരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.