ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. എസ്. ബിജു, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം. ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി എന്നിവര്‍ കളക്ടറേറ്റില്‍ എത്തി ചെക്ക് ബഹു. കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറി. 2018-ലെ മഹാപ്രളയ കാലത്തും ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുവാന്‍ അക്ഷീണം പ്രയത്നിച്ച് പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 8 ലോഡ് അവശ്യ സാധനങ്ങള്‍ എത്തിക്കുകയും ബഹു.
മുഖ്യമന്ത്രിയുടെ ദുതിശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. അത്യന്തം അപകടകരമായ ഈ സാഹചര്യത്തില്‍ കേരള ജനതയെ എല്ലാ വൈവിധ്യങ്ങള്‍ക്കുമപ്പുറം ഒന്നായി കണ്ടുകൊണ്ട്, അവരെ സുരക്ഷിത തീരത്തെത്തിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിനൊപ്പം കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് സദാസന്നദ്ധമായി കൂടെയുണ്ടാകുമെന്ന് പ്രസിഡന്‍റ് ആര്‍.എസ്. ബിജു പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ