Responsive Ad Slot

Slider

ലോക്ക് ഡൗണ്‍ ലംഘിച്ച് ചായക്കട തുറന്ന്; കടയ്ക്കല്‍ പോലീസ് കേസെടുത്തു

കടയ്ക്കലില്‍ ചായക്കട തുറന്ന് പ്രവര്‍ത്തിച്ച ചിതറ വില്ലേജില്‍ മടത്തറ തോട്ടത്തില്‍ വീട്ടില്‍ യഹിയ മകന്‍ ഷെമീര്‍ (31), ചിതറ വില്ലേജില്‍ വളവുപച്ച തടത്തിവിള വീട്ടില്‍ അലിയാരുകുഞ്ഞ് മകന്‍ നവാസ് (48) എന്നിവരെ അറസ്റ്റ് ചെയ്ത് പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിട്ടുളളതുമാണ്.

കടയ്ക്കൽ: കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് ചായക്കട തുറന്ന് പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടയ്ക്കല്‍ പോലീസ് കേസെടുത്തു. അവശ്യഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മറ്റ് പ്രൊവിഷണല്‍ സ്റ്റോറുകളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കാമെന്നിരിക്കെ ചായക്കടകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണ്. കടയ്ക്കലില്‍ ചായക്കട തുറന്ന് പ്രവര്‍ത്തിച്ച ചിതറ വില്ലേജില്‍ മടത്തറ തോട്ടത്തില്‍ വീട്ടില്‍ യഹിയ മകന്‍ ഷെമീര്‍ (31), ചിതറ വില്ലേജില്‍ വളവുപച്ച തടത്തിവിള വീട്ടില്‍ അലിയാരുകുഞ്ഞ് മകന്‍ നവാസ് (48) എന്നിവരെ അറസ്റ്റ് ചെയ്ത് പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിട്ടുളളതുമാണ്.

വിഷു ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആളുകള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കുന്നതിന് ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുളളതുമാണ്. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീട് വിട്ട് പുറത്തിറങ്ങി രോഗവ്യാപനത്തിനിടയാകും വിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. 

കൊല്ലം റൂറല്‍ ജില്ലയില്‍ വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ 265 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 271 പേരെ അറസ്റ്റ് ചെയ്തു. 237 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com