കടയ്ക്കൽ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് കൈത്താങ്ങുമായി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ബിജു. മേഖലയിലെ ഇരുപതോളം പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകി വിഷുക്കണി ഒരുക്കിയിരിക്കുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ദുരിതജീവിതം മനസ്സിലാക്കിയ പ്രസിഡൻറ് ആർ എസ് ബിജു മാധ്യമപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുകയും ബുദ്ധിമുട്ടുകൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് നാലു മണിയോടുകൂടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് മാധ്യമപ്രവർത്തകർക്ക്
പച്ചക്കറി, പലവ്യഞ്ജനം, അരി, തുടങ്ങിയവയുടെ കിറ്റ് നൽകിയത്. കടക്കൽ ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിൽ അഞ്ഞൂറോളം പേർക്കാണ് ഭക്ഷണം നൽകുന്നത്. പദ്ധതി നടത്തിപ്പിലും എല്ലാ മേഖലയിലും കൊല്ലം ജില്ലയിലെ തന്നെ ഒന്നാമത്തെ പഞ്ചായത്തായി നിലനിൽക്കുന്നത് കടയ്ക്കൽ ഗ്രാമപഞ്ചായത്താണ് പ്രദേശിക മാധ്യമപ്രവർത്തകർക്ക് സഹായവുംമായെത്തിയ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡറ്റ് ആർ എസ് ബിജുവിനെ കേരളാ പത്രപ്രവർത്തകഅസോസിയേഷൻ അഭിനന്ദിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ