കടയ്ക്കൽ: ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്തൊട്ടാകെ ഓരോ ജില്ലയിൽ നിന്നും ഫ്ലാറ്റ് നിർമ്മിക്കുന്നതിന് ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതിൽ കൊല്ലം ജില്ലയിൽ നിന്നും കടയ്ക്കൽ സഹകരണ വകുപ്പിനെ നിർവ്വഹണം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നു.
ഇതിനായി കടയ്ക്കൽ കോട്ടപ്പുറത്ത് 100 സെൻറ് വസ്തുവിൽ നൂറ്റി ഇരുപത്തിരണ്ട് പേർക്ക് ഫ്ലാറ്റ് ഉണ്ടാക്കാനാണ് അനുമതി. ആദ്യഘട്ടത്തിൽ 44 പേർക്ക് താമസിക്കുന്ന രീതിയിലാണ് ഭവന നിർമാണം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആർ എസ്. ബിജു അറിയിച്ചു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ