
കൊല്ലം: ഡല്‍ഹി നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കൊല്ലം ജില്ലയില്‍ നിന്ന് പങ്കെടുത്ത 11 പേരെ തിരിച്ചറിഞ്ഞു. നാട്ടിലെത്തിയ എട്ടുപേര്‍ നിരീക്ഷണത്തിലാണ്. മൂന്നുപേര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പത്തനാപുരം, പുനലൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ആരോഗ്യ വകുപ്പ്.
പാലക്കാട് നിന്ന് പത്തുപേരും പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇവര്‍ നാട്ടിലേക്ക് മാങ്ങാനാവാത്തതിനാല്‍ അവിടെത്തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. മാര്‍ച്ച് മാസം പല സമയത്തായി മലപ്പുറത്ത് നിന്ന് 14 പേരും നിസാമുദ്ദീനിലെ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ഇവരെല്ലാവരും നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതില്‍ 12 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. രണ്ടുപേരെ കോവിഡ് കെയര്‍ കേന്ദ്രത്തിലുമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ