കുമ്മിളിലുള്ള കിടപ്പു രോഗിക്ക് മരുന്ന് വേണമെന്ന അറിയിപ്പ് വന്നതോടെ മരുന്നിന്റെ കുറുപ്പടിവാങ്ങാനായി പോകവെ രോഗിയുടെ ബന്ധുവിനെ വഴിയിൽ കണ്ട് വിവരങ്ങൾ ചോദിക്കുന്നതിനിടയിൽ ജീപ്പിലെത്തിയ സിഐ വടികൊണ്ട് അടിക്കുകയായിരുന്നുവെന്നും റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു.
താൻ ഫയർ ഓഫീസറാണെന്നും കിടപ്പു രോഗിക്ക് മരുന്നു വാങ്ങാൻ കുറിപ്പടിക്ക് പോകുകയാണെന്ന് അറിയിച്ചിട്ടും അപമര്യാദയായി പെരു മാറിയതായും പറയുന്നു. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് എസ് പിയുടെ നിർദേശം.