കടയ്ക്കൽ: ഇരുപത്തിയൊന്ന് ദിനങ്ങൾ. പതിന്നയ്യായിരത്തിയെട്ട് 'പൊതിച്ചോറുകൾ. ദിനം പ്രതി അഞ്ഞൂറ്റിയമ്പതിലേറെ മനുഷ്യർക്കുള്ള സ്നേഹമൂട്ടലിനുള്ള ഇടപെടലാണ്. കടയ്ക്കൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന സമൂഹ അടുക്കള
പത്തൊൻപത് വാർഡുകളിലെ സാധാരണക്കാരായ മനുഷ്യക്കും, കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുക്കാർക്കും, തെരുവിനെ പാർപ്പിടമാക്കി സ്വീകരിച്ചിരിക്കുന്ന പാവങ്ങളുടേയും വയറെരിയാതിരിക്കാനുള്ള സുശക്തമായ സ്നേഹസാമ്യപ്യമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മഹത്തായ ആശയമായിരുന്ന 'കമ്മ്യൂണിറ്റി കിച്ചൺ' വഴി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് യാഥാർത്ഥ്യമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.
പ്രളയക്കാലം തീർത്ത ദുരിതപർവ്വങ്ങൾ താണ്ടിയ മനുഷ്യർക്ക് ആശ്വാസമായി ലോഡ് കണക്കിന് 'സ്നേഹം' കയറ്റി അയച്ച കടയ്ക്കലിൻ്റെ അതേ സ്നേഹതുടർച്ചയാണ് ഈ കൊറോണ പ്രതിസന്ധി ഘട്ടത്തിലും കാണാനാവുന്നത്.
സമൂഹത്തിൻ്റെ നാനാതുറയിലുമുള്ള കരുണയുള്ളവരുടെ സഹായഹസ്തങ്ങളും കടയ്ക്കൽ ഗ്രാമപഞ്ചായത്തിൻ്റെ ടൗൺ ഹാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് പ്രവഹിക്കുകയാണ്. ഇനിയും ഒരുപാട് സഹായങ്ങൾ ആവശ്യമുണ്ടുതാനും. പഞ്ചായത്ത് ഭരണസമിതി പ്രസിഡൻ്റ് ആർ.എസ് ബിജുവിൻ്റെ നേതൃത്വത്തിൽ ഓടിനടന്ന് പ്രവർത്തിക്കുന്നുണ്ട്.