Responsive Ad Slot

Slider

കടയ്ക്കൽ ചിതറയിൽ നിന്നും ഒരു ഹോംലി വെന്റിലേറ്റർ

കടയ്ക്കൽ: ബാറ്ററിയിലും വൈദ്യുതിയിലും ഒരുപോലെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വെൻറിലേറ്റർ മാതൃകയുമായി ചിതറ സ്വദേശി ഹരികൃഷ്ണൻ. ലോകമാകെ കോവിഡ് 19 ന്റെ വ്യാപനത്തിൽ രോഗികളുടെ ജീവൻ നിലനിർത്താ

കടയ്ക്കൽ: ബാറ്ററിയിലും വൈദ്യുതിയിലും ഒരുപോലെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വെൻറിലേറ്റർ മാതൃകയുമായി ചിതറ സ്വദേശി ഹരികൃഷ്ണൻ. ലോകമാകെ കോവിഡ് 19 ന്റെ വ്യാപനത്തിൽ രോഗികളുടെ ജീവൻ നിലനിർത്താൻ രാജ്യങ്ങൾ പകച്ചുനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരഘട്ടത്തിൽ ഉപയോഗിയ്ക്കാവുന്ന ലോകോസ്ററ് ബേസിക് പോർട്ടബിൾ വെന്റിലേറ്റർ (lowcost baesic portible വെന്റിലേയ്റ്റർ) വികസിപ്പിച്ചെടുത്ത് മാതൃകയാവുകയാണ്.

ചിതറ ഐരക്കുഴി പൗർണമിയിൽ എഇഒ ഓഫീസ് സിനിയർ സൂപ്രണ്ട് സി അനിലിന്റെയും പേഴുംമൂട് യുപി സ്കൂൾ അധ്യാപികയായ മായാ എസ് നായരുടെയും മകനാണ് ഹരികൃഷ്ണൻ. ആയൂർ മാർത്തോമ്മാ കോളേജിലെ മൂന്നാം വർഷ ബി.എസ്.ഇ വിദ്യാർത്ഥി.

രോഗികൾക്ക് പോലും നിസാരമായീ കൈകാര്യം ചെയ്യാവുന്നതും കുറഞ്ഞചിലവിൽ നിർമ്മിയ്ക്കാൻ സാധിയ്ക്കുന്നതുമായ ഈ വെന്റിലേറ്റർ ഗുരുതരാവസ്ഥയിലുള്ള രോഗിയ്ക്ക് ശ്വാസഗതി സുഗമമാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന P.P.E കിറ്റുകൾക്കൊപ്പമുള്ള ഫെയ്സ് ഷീൽഡും സ്വന്തമായി നിർമ്മിച്ചു പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യമായി നൽക്കാമെന്ന് ഹരികൃഷ്ണൻ പറയുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com